06 February 2017

രാഗാര്‍ത്ഥന(പുഷ്പിതാഗ്ര വൃത്തം)

രാഗാര്‍ത്ഥന(പുഷ്പിതാഗ്ര വൃത്തം)
ഇനിയുമിതു സഹിക്കവയ്യ പ്രാണനാഥാ
ഇനിയുമിതെന്തിനു നിന്‍ പരീക്ഷണങ്ങള്‍
കരളലിവുനിനക്കിതില്ലയെന്നോ
കനിയുകവരമെന്നുമൊന്നു ചേരാന്‍.

മമമനമുരുകുന്നു ചന്ദ്രമൌലേ
കുളിര്‍ചൊരിയൂ തവ രാഗമാരിയാല്‍ നീ
ലതയിതു കരിയുന്നു പ്രേമമാരി
ചൊരിയണമേയചലേശ്വരായതെന്നില്‍

അണയുക മമ കാന്തവേഗമെന്നില്‍
അണിയുകനീയൊരുമാല്യമെന്നപോലേ.
തവവധുപദമൊന്നുമാത്രമേയെന്‍
മനമണിയുന്നതിനായ് സദാ ഭ്രമിപ്പൂ .

കൃഷ്ണരാജശര്‍മ്മ. 

No comments:

Post a Comment